ലഹരി വിരുദ്ധ ബോധവത്കരണം സമാപിച്ചു
1547764
Sunday, May 4, 2025 6:19 AM IST
പുൽപ്പള്ളി: വൈഎംസിഎ, ബംഗളൂരു ധർമാരാം സിഎംഐ ബ്രദേഴ്സ്, വ്യാപാരി വ്യവസായി യൂത്ത്വിംഗ് എന്നിവയുടെ സഹകരണത്തോടെ മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖലാ മാതൃവേദി പുൽപ്പള്ളി, മുള്ളൻക്കൊല്ലി, പൂതാടി പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ദ്വിദിന ലഹരിവിരുദ്ധ ബോധവത്കരണം സമാപിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ തെരുവുനാടകവും ഫ്ളാഷ്മോബും അവതരിപ്പിച്ചു.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, മാത്യു മത്തായി ആതിര, വിജയൻ കുടിലിൽ, ജോസ് പള്ളത്ത്, അജീഷ്, ഫാ.ഷിന്േറാ സിഎംഐ, സിൽവി ജോയി, സി.കെ. ജോർജ്, ലിയോ പള്ളത്ത് എന്നിവർ പ്രസംഗിച്ചു.