കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാന്പയിൻ തുടങ്ങി
1547774
Sunday, May 4, 2025 6:23 AM IST
പുൽപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ആറാംഘട്ട ദേശീയ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ് കാന്പയിനിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മൃഗാശുപത്രിയിൽ പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. പഞ്ചായത്തംഗം ഉഷ ബേബി അധ്യക്ഷത വഹിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ.കെ. രമേശൻ, സി.ഡി. റോഷ്ന, പി.കെ. ബിന്ദു, ബിനോയി ജയിംസ്, എം.ആർ. ബിന്ദു, ജ്യോതി രാജു, കെ. അനൂപ്, പി.ഇ. ബാബു, ഒ. ബേബി, പി.ആർ. സന്തോഷ്കുമാർ, പി.ജെ. മാത്യു, സിജി സാബു, പി. ശ്യാമപ്രസാദ്, അരുണ്‍ ബെന്നി തുടങ്ങിയവർ ക്യാന്പുകൾക്കു നേതൃത്വം നൽകി.
23ന് അവസാനിക്കുന്ന രീതിയിൽ 18 പ്രവൃത്തി ദിവസങ്ങളിലായാണ് വാക്സിനേഷൻ ക്യാന്പുകൾ ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ ആറ് വാക്സിനേഷൻ സ്ക്വാഡുകൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. 2019ലെ സെൻസസ് പ്രകാരം 6,600ഓളം പശുക്കളും പോത്തുകളുമാണ് പഞ്ചായത്തിലുള്ളത്.