അറുമുഖനെ കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്താനായില്ല
1547535
Saturday, May 3, 2025 6:18 AM IST
കൽപ്പറ്റ: മേപ്പാടി പൂളക്കുന്നിൽ മുൻ തോട്ടം തൊഴിലാളി അറുമുഖനെ(67)കൊലപ്പെടുത്തിയ കാട്ടാനയെ ഇന്നലെ നടത്തിയ തെരച്ചലിലും കണ്ടെത്താനായില്ല. വനസേനാംഗങ്ങൾ പൂളക്കുന്ന്, പുഴമൂല, ചെന്പ്ര ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
അപകടകാരികളായ ആനകളിൽ ഒന്നിന്റെയും സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇക്കാര്യം ജനപ്രതിനിധികളെ അറിയിച്ചതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു