കെബിസിടി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു
1548439
Tuesday, May 6, 2025 8:01 AM IST
ചേനംകൊല്ലി: കെബിസിടി വായനശാല ആൻഡ് ക്ലബ്ബ് ന്ധഫുട്ബോളാണ് ലഹരി’ എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് 10 വരെ പതിനാറ് ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന മൂന്നാമത് സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണമെന്റ് താഴെമുട്ടിൽ പ്ലേ സ്റ്റേഷൻ ടർഫിൽ ആരംഭിച്ചു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ എക്സിക്യുട്ടീവ് അംഗം കെ.പി. വിജയി ഉദ്ഘാടനം ചെയ്തു. കെബിസിടി വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു.
വായന ശാല സെക്രട്ടറി കെ. ഫിനോസ് കമാൽ, ട്രഷറർ ഷഫീഖ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് റിസാൽ, പി.ടി. ഉസ്മാൻ, അൻവർ സാദിഖ്, ഫാസിൽ ജഹാംഗീർ, ഇ.കെ. സാബിത് എന്നിവർ പ്രസംഗിച്ചു.