സാമൂഹ്യ മൂല്യച്യുതിക്കെതിരേ സാംസ്ക്കാരിക പ്രവർത്തകർ രംഗത്തിറങ്ങണം: എൻ.ഡി. അപ്പച്ചൻ
1548444
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: സാമൂഹ്യ മൂല്യുതിക്കെതിരെ സാംസ്ക്കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. മെന്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി നിർവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ ചൊല്ലിക്കൊടുത്തു.
കണ്‍വീനർ സി.കെ. ജിതേഷ്, എം.വി. രാജൻ, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, കെ. പത്മനാഭൻ, ഡോ. സീനതോമസ്, ആയിഷ പള്ളിയാൽ, ഏബ്രഹാം കെ. മാത്യു, കെ.കെ. രാജേന്ദ്രൻ, ഒ.ജെ. മാത്യു, ഗിരിജ സതീഷ്, ഉമ്മർ പൂപ്പറ്റ, കെ. വിജയൻ, വന്ദന ഷാജു, വിനോദ് തോട്ടത്തിൽ, ബെന്നി വട്ടപ്പറന്പിൽ, വി.കെ. ഭാസ്കരൻ, വി.പി. പ്രേംദാസ്, കെ.സി.കെ. തങ്ങൾ, ജിൻസ് ഫാന്റസി, എൻ. മജീദ്, സി.എസ്. പ്രഭാകരൻ, എം.ജി. ഉണ്ണി, മുരളീദാസ് എന്നിവർ പ്രസംഗിച്ചു.