പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്: രാവുണർത്തൽ മാർച്ച് നടത്തി
1547767
Sunday, May 4, 2025 6:19 AM IST
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ പാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതി രാവുണർത്തൽ മാർച്ച് നടത്തി. ടൗണിലെ സമരപ്പന്തലിൽ ആരംഭിച്ച മാർച്ച് മൂന്നര കിലോമീറ്റർ അകലെ പന്തിപ്പൊയിലിൽ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയിൽ, യു.എസ്. സജി, കർമ സമിതി കോ ഓർഡിനേറ്റർ
കമൽ ജോസഫ്, സാജൻ തുണ്ടിയിൽ, യു.സി. ഹുസൈൻ, അഷ്റഫ് കുറ്റിയിൽ, ശകുന്തള ഷണ്മുഖൻ,സി.കെ. ആലികുട്ടി, അസീസ് കളത്തിൽ, ഇ.പി. ഫിലിപ്പുകുട്ടി,
ഫാ.ജോജോ കുടകച്ചിറ, ഫാ.വിനോദ്, സെയ്ത സഖാഫി, ബിനു വീട്ടിക്കമൂല, കെ. ഷമീർ, പി. ഉലഹന്നാൻ, വി.കെ. പ്രകാശൻ, എം. ബെന്നി, എ. അന്ത്രു ഹാജി, എം.പി. സുകുമാരൻ, കെ. നാസർ, കെ. ഹംസ, പി.കെ. നാസർ, പോൾസണ്‍ കൂവക്കൽ എന്നിവർ പ്രസംഗിച്ചു.
റോഡ് വിഷയത്തിൽ ജനകീയ കർമസമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 850 ദിവസം പിന്നിട്ട ദിവസമാണ് രാവുണർത്തൽ മാർച്ച് സംഘടിപ്പിച്ചത്.