നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനു മൊബൈൽ ഡിസ്പെൻസറി കൈമാറി
1548098
Monday, May 5, 2025 5:58 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന് പ്രിയങ്ക ഗാന്ധി എംപിയുടെ പ്രാദേശിക വികസന നിധിയിൽനിന്നു ലഭ്യമാക്കിയ മൊബൈൽ ഡിസ്പെൻസറിയും രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന നിധിയിൽനിന്നു അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളും കൈമാറി. കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാഹന, ഉപകരണ കൈമാറ്റം പ്രിയങ്ക ഗാന്ധി നിർവഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.ദാഹർ മുഹമ്മദ് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ, അസൈനാർ, ഓമന പങ്കളം, മിനി സതീശൻ, ബെന്നി കൈനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
18 ലക്ഷം രൂപ ചെലവിൽ വാങ്ങിയതാണ് മൊബൈൽ ഡിസ്പെൻസറി. 10 ലക്ഷം രൂപ വില വരുന്നതാണ് റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങൾ.
photo : മൊബൈൽ ഡിസ്പെൻസറിയും റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളും കൈമാറുന്നതിന് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയ പ്രിയങ്ക ഗാന്ധി എംപി ചികിത്സയിലുള്ള കുട്ടിക്ക് മധുരം നൽകുന്നു.