സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വും ച​ര​സു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ൾ കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ റാം ​പ്ര​സാ​ദ് ദ​ത്ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് ക​ഐ 04 എം​എ​ക്സ് 1794 ന​ന്പ​ർ കാ​റി​ൽ സ​ഞ്ച​രി​ച്ച ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ല​റ്റ് ബാ​ഗി​ൽ നി​ന്ന് 5.51 ഗ്രാം ​ച​ര​സും 3.16 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രൊ​ബേ​ഷ​ന​റി എ​സ്ഐ മു​ഹ​മ്മ​ദ് സു​ഹൈ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ണി​ത്ത്, കെ.​കെ. അ​നി​ൽ, സു​ജാ​ത തു​ട​ങ്ങി​യ​വ​രും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.