ലോക റെഡ്ക്രോസ് ദിനാചരണം പുൽപ്പള്ളിയിൽ സംഘടിപ്പിക്കും
1548433
Tuesday, May 6, 2025 8:01 AM IST
പുൽപ്പള്ളി: റെഡ് ക്രോസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് പുൽപ്പള്ളിയിൽ ലോക റെഡ്ക്രോസ് ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈഎംസിഎ ഹാളിൽ രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പാലിയേറ്റീവ് സംഘടനകളെ ആദരിക്കും.
ലഹരി വിമുക്ത കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എക്സൈസ് അസി. കമ്മീഷണർ എ.ജെ. ഷാജി നിർവഹിക്കും. ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി റെഡ് ക്രോസിന്റെ സാന്പത്തിക സഹായം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് ഏറ്റുവാങ്ങും.
ജില്ലാ ചെയർമാൻ ബേബി ടി. പോത്തൻ, വിൽസൻ പരണായി, കെ.ജെ. പോൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.