നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതിന് പിഴ
1548438
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതിന് മാനന്തവാടി ലോട്ടസ് റവാ സ്റ്റോർ, അപ്പോളോ ടയേഴ്സ്, സിറ്റി ഫ്രൂട്ട്സ്, ബീഫ്സ്റ്റാൾ നന്പർ 14 എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 35,000 രൂപ പിഴയിട്ടു. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ടി.കെ. സുരേഷ്, സ്ക്വാഡ് അംഗം എം.ബി. ലീബ, സിയാബുദ്ദീൻ, മാനന്തവാടി ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.