ചെറുകിട ജലസേചന പദ്ധതികൾ ആരംഭിക്കണം: സിപിഐ
1547532
Saturday, May 3, 2025 6:18 AM IST
പുൽപ്പള്ളി :ജില്ലയിൽ അതിരൂക്ഷമായ വരൾച്ച നേരിടുന്ന പുൽപ്പള്ളി പഞ്ചായത്തിൽ കടമാൻതോട് പദ്ധതിയടക്കമുള്ള ചെറുകിട ജലസേചന പദ്ധതികൾ ആരംഭിക്കണമെന്നും പുൽപ്പള്ളി പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സിപിഐ പുൽപ്പള്ളി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുൽപ്പള്ളി വീട്ടിമൂലയിൽ സഖാവ് കാനം രാജേന്ദ്രൻ നഗറിലെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു.
വി.എൻ. വേലായുധൻ നായർ പതാക ഉയർത്തി. സി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യുട്ടീവ് അംഗം ടി.ജെ. ചാക്കോച്ചൻ, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ, വി.എൻ. ബിജു, എസ്.ജി. സുകുമാരൻ, കെ.എം. ബാബു, അനിൽ സി. കുമാർ എന്നിവർ പ്രസംഗിച്ചു.