ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു
1547533
Saturday, May 3, 2025 6:18 AM IST
പുൽപ്പള്ളി: സംസ്ഥാന ജൂണിയർ ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പ് മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലും കബനിഗിരി നിർമല ഹൈസ്കൂൾ ഗ്രൗണ്ടിലും തുടക്കമായി. 14 ജില്ലകളിൽ നിന്നായി ദേശീയ, സംസ്ഥാന പുരുഷ വനിതാ താരങ്ങളാണ് മത്സരിക്കുന്നത്. ടൂർണമെന്റ് ഉദ്ഘാടനം മുള്ളൻകൊല്ലിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജസ്റ്റിൻ മൂന്നനാൽ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഡി. സജി, പഞ്ചായത്തംഗങ്ങളായ ഷിനു കച്ചിറയിൽ,
പി.കെ. ജോസ്, അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് സെബാസ്റ്റ്യൻ, കെ.കെ. ശിവാനന്ദൻ, എ.കെ. മാത്യു, ലിയോ മാത്യു, സജി ജോർജ്, സാബു ഗർവാസീസ്, എം.കെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.