തിരുനാളിന് തുടക്കമായി
1547531
Saturday, May 3, 2025 6:18 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള സുരഭിക്കവല കപ്പേളയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റെയും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന് ഫൊറോന വികാരി റവ.ഡോ. ജസ്റ്റിൻ മൂന്നാനാൽ കൊടിയേറ്റി.
ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. പ്രധാന തിരുനാൾ ദിനമായ നാലിന് വൈകുന്നേരം 4.15ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, ഗ്രാമശ്രീ കപ്പേളയിലേക്ക് പ്രദക്ഷിണം. തുടർന്ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.