സമഗ്രാന്വേഷണത്തിന് സമ്മർദം ചെലുത്തുമെന്ന് മന്ത്രി ഒ.ആർ. കേളു
1548101
Monday, May 5, 2025 5:58 AM IST
പുൽപ്പള്ളി: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ പുൽപ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രാന്വേഷണത്തിന് കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
അഷ്റഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫിന്റെ പിതാവ് കുഞ്ഞീതുകുട്ടി, മാതാവ് റുഖിയ, സഹോദരൻ ഹമീദ് ഉൾപ്പെടെ കുടുംബാംഗങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു.
കുടുംബത്തിന് സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, ഏരിയ കമ്മിറ്റിയംഗം പി.എ. മുഹമ്മദ്, ലോക്കൽ സെക്രട്ടറി കെ.പി. ഗിരീഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.