വരദൂരിൽ ആരോഗ്യവകുപ്പ് ദൗത്യ സന്ദർശനം നടത്തി
1548435
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: ഇമ്മ്യൂണൈസേഷൻ കുറവുള്ള വരദൂരിലെ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ഇടപെടൽ ദൗത്യ സന്ദർശനം നടത്തി. അമ്മമാരുടെയും കുട്ടികളുടെയും സമഗ്ര ആരോഗ്യമെന്ന ലോകാരോഗ്യ ദിന ക്യാന്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കുട്ടികൾക്കും ഇമ്മ്യൂണൈസേഷൻ പട്ടിക പ്രകാരമുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം സംഘടിപ്പിച്ചത്. ഇമ്മ്യൂണൈസേഷന്‍ വിമുഖതയുള്ള പ്രദേശങ്ങളിൽ ശീലമാറ്റ ഇടപെടലുകൾ നടത്താനും പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് ജില്ലാതല വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
വിവിധ കാരണങ്ങളാൽ കുത്തിവയ്പ്പുകളെടുക്കാത്ത വരദൂരിലെ 12 വീടുകളിൽ സന്ദർശനം നടത്തി ഒന്‍പത് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി. വരദൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എ.പി. സിതാര, ജില്ലാ എജ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, മീനങ്ങാടി പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ സുലേഖ, പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ.കെ. സുബൈറത്ത്, ജോസി ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ രാഗി ചന്ദ്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിബി പുല്ലാട്ട്, എം.പി. റീന, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ എൻ.എം. സുജിനത്ത്, പി. ഷിഫാനത്ത് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.