ഡിജിറ്റൽ സർവേ ക്യാന്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1548442
Tuesday, May 6, 2025 8:01 AM IST
വെങ്ങപ്പള്ളി: ഡിജിറ്റൽ സർവേ വില്ലേജ് ക്യാന്പ് ഓഫീസ് പുഴമുടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവേ അസി.ഡയറക്ടർ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് അംഗങ്ങളായ ദീപ രാജൻ, ശ്രീജ ജയപ്രകാശ്, പുഷ്പ, വി.കെ. ശിവദാസൻ, കെ.പി. രാമൻ, കെ.പി. അൻവർ, അനിത, ടെക്നിക്കൽ അസിസ്റ്റന്റ് രാധാമണി, വില്ലേജ് ഓഫീസർ നിഷ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. റീസർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് സ്വാഗതവും ഡിജിറ്റൽ സർവേ ചാർജ് ഓഫീസർ കെ.കെ. പ്രമോദ് നന്ദിയും പറഞ്ഞു.