മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തിയിൽ പോലീസ് കാമറ സ്ഥാപിച്ചു
1547537
Saturday, May 3, 2025 6:18 AM IST
പുൽപ്പള്ളി: കേരള, കർണാടക അതിർത്തി മേഖലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ അഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. വർധിച്ചുവരുന്ന ലഹരിക്കടത്ത് തടയുന്നതിനും വാഹനങ്ങളുടെ അമിതവേഗതയും അതിർത്തി മേഖലകളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർക്കടവ്, മുള്ളൻകൊല്ലി, കബനിഗിരി ഭാഗങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്.
കാമറകൾ സ്ഥാപിച്ചതോടെ അതിർത്തി കടന്ന് എത്തുന്ന ലഹരിക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതിർത്തി മേഖലയിൽ നീരിക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാൾ നേരത്തെ ഉന്നയിച്ചിരുന്നു. കാമറകൾ സ്ഥാപിച്ചതോടെ അതിർത്തി മേഖലകളിലെ കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നത്.