അധ്യാപകർ സാമൂഹിക തിൻമകൾക്കെതിരായ പോരാട്ടം നയിക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
1548100
Monday, May 5, 2025 5:58 AM IST
സുൽത്താൻ ബത്തേരി: അക്രമം, ലഹരി ഉപയോഗം ഉൾപ്പെടെ സാമൂഹിക തിൻമകൾക്കെതിരായ പോരാട്ടം അധ്യാപകർ നയിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എൻഎസ്ടിഎ) ദ്വിദിന സംസ്ഥാന ലീഡേഴ്സ് ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നു മന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനോദ് മേച്ചേരി അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സി.എം. ശിവരാമൻ, ഷാജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ കെ.കെ. ശ്രീഷു ക്യാന്പിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി രൂപേഷ് മഠത്തിൽ സംഘടനാ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, ഇ. ശശീന്ദ്രദാസ്, ഷിബു കുറുന്പേമഠം എന്നിവർ ക്ലാസ് എടുത്തു.
സമാപന സമ്മേളനം എൻസിപി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ’കെൽ’ ചെയർമാനുമായ പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. എൻഎസ്ടിഎ ഭാരവാഹികളായ പി.എ. അഷ്റഫ്, ശ്രീജ പാലക്കാട്, സുമ വല്ലഭൻ, വി. പി. ബൈജു, സായൂജ് ശ്രീമംഗലം, എം.കെ. ബവിത, എം.കെ. സുരേഷ്ബാബു, ഹനീഫ പാലക്കാട് എന്നിവർ പ്രസംഗിച്ചു.