ചീരാലിനെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിലേക്ക് മാറ്റിയത് അനീതി: സിപിഐ
1547771
Sunday, May 4, 2025 6:19 AM IST
സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശം വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽനിന്നു മാറ്റി സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽ ഉൾപ്പെടുത്തിയത് അനീതിയാണെന്ന് സിപിഐ ചീരാൽ ലോക്കൽ കമ്മിറ്റി ആരോപിച്ചു.
ചീരാലിൽനിന്നു ഏകദേശം 40 കിലോമീറ്റർ അകലെയാണ് മേപ്പാടി. ചീരാലിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ തുടർ നടപടികൾക്ക് മേപ്പാടിയിൽനിന്നു ഉദ്യോഗസ്ഥർ എത്തേണ്ട സ്ഥിതിയാണ്. നടപടി പുനഃപരിശോധിക്കാൻ വനം വകുപ്പ് തയാറാകണം.
രണ്ടാഴ്ചയായി ചീരാലിൽ വിവിധ ഭാഗങ്ങളിലായി അഞ്ച് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടിക്കുന്നതിൽ വനം വകുപ്പ് ഉദാസീനത കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പുലിയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടു.
പി.ഇ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. എം. ജോയ്, ലോക്കൽ സെക്രട്ടറി വിൻസന്റ് പുത്തേട്ട്, ഇ.സി. അനീഷ്കുമാർ, ലെനിൻ സ്റ്റീഫൻ, എൻ.ആർ. രമേശ്, ചന്ദ്രൻ മാഞ്ചേരി, കെ. രവി എന്നിവർ പ്രസംഗിച്ചു.