ആർ. ശങ്കർ അനുസ്മരണം
1547544
Saturday, May 3, 2025 6:29 AM IST
കൽപ്പറ്റ: മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന ആർ. ശങ്കറിനെ അദ്ദേഹത്തിന്റെ 116-ാമത് ജൻമവാർഷിക ദിനത്തിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു.
ഡിസിസി ഓഫീസിൽ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, ഒ.വി. അപ്പച്ചൻ, പി. വിനോദ്കുമാർ, പി. ജയപ്രസാദ്, ആയിഷ പള്ളിയാൽ, ഇ.വി. എബ്രഹാം, കെ. ശശികുമാർ, ടി. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ആർ. ശങ്കറിന്റെ ഛായാചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.