12 ലിറ്റർ മദ്യവുമായി പിടിയിൽ
1547546
Saturday, May 3, 2025 6:29 AM IST
സുൽത്താൻ ബത്തേരി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവുമായി വടുവൻചാൽ വിണ്ണംപറന്പിൽ രവിയെ(43)എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവന്റീവ് ഓഫീസർ കെ. ജോണി,
സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ.എ. അജയ്, കെ.യു. മുഹമ്മദ് നിഷാദ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ കെ.കെ. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം അന്പലവയൽ റോഡിൽ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.