വയനാട് സ്വദേശി ഒന്നാമത്
1547545
Saturday, May 3, 2025 6:29 AM IST
കൽപ്പറ്റ: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൊച്ചി മാക് ഗ്രൂപ്പ് സംഘടിപ്പിച്ച ഓപ്പണ്‍ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ വയനാട് സ്വദേശിക്ക് രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം.
റിട്ട.സുബേദാർ ചെന്നലോട് വലിയ നിരപ്പിൽ മാത്യുവാണ് 800 മീറ്റർ, 5,000 മീറ്റർ ഓട്ട മത്സരങ്ങളിൽ ഒന്നാമനായത്. സേനയിൽനിന്നു വിരമിച്ചശേഷം ദീർഘദൂര ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹം ഇതിനകം നിരവധി ദേശീയ മത്സരങ്ങളിൽ സമ്മാനിതനായിട്ടുണ്ട്.