"നോക്ക്ഒൗട്ട് ഡ്രഗ്സ്’ഫുട്ബോൾ കാർണിവൽ തുടങ്ങി
1548096
Monday, May 5, 2025 5:58 AM IST
സുൽത്താൻ ബത്തേരി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ’നോക്ക്ഒൗട്ട് ഡ്രഗ്സ്’ എന്ന പേരിൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടർ-19 ഫുട്ബോൾ കാർണിവലിനു തുടക്കമായി. ബ്ലോക്കുതല മത്സരങ്ങൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തി. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ലഹരിവിരുദ്ധ സന്ദേശം നൽകി. അഡീഷണൽ എസ്പി ടി.എൻ. സജീവ്, ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ കരീം, മുനിസിപ്പൽ കൗണ്‍സിലർ എൽസി പൗലോസ്,
നാർകോടിക് സെൽ ഡിവൈഎസ്പി എം.കെ. ഭരതൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബിനു തോമസ്, അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ കെ.എം. ശശിധരൻ, എഎസ്ഐ ഹസൻ ബാരിക്കൽ, ജില്ലാ പോലീസ് ഫുട്ബോൾ ടീം അംഗം നിയാദ്, എസ്സിപിഒ ഇർഷാദ് മുബാറക് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
കൽപ്പറ്റ ബ്ലോക്കുതല മത്സരം അച്ചൂർ ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തി. ഇന്ന് മാനന്തവാടി ബ്ലോക്കുതല മത്സരം തവിഞ്ഞാൽ 44-ാം മൈൽ ഗ്രൗണ്ടിലും പനമരം ബ്ലോക്കുതല മത്സരം നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിലും നടക്കും.