കുട്ടികളുടെ ജൈവ വൈവിധ്യ കോണ്ഗ്രസ് നടത്തി
1547534
Saturday, May 3, 2025 6:18 AM IST
മാനന്തവാടി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 17-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്ഗ്രസ് മേരിമാതാ കോളജിൽ നടത്തി. ന്ധശക്തീകരിക്കപ്പെട്ട യുവ മനസും ജൈവ വൈവിധ്യ സംരക്ഷണവുംന്ധ എന്ന വിഷയത്തിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുവോളജി അസിസ്റ്റന്റ് പ്രഫ.ജറിൻ ജോർജ് സ്വാഗതവും പി.ആർ. ശ്രീരാജ് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ചിത്രരചനാമത്സരം നടത്തി.