സാഹിത്യ സംവാദം സംഘടിപ്പിച്ചു
1547773
Sunday, May 4, 2025 6:23 AM IST
മാനന്തവാടി: ജില്ലാ ലൈബ്രറി കൗണ്‍സിൽ വികസന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവണ്മെന്റ് കോളജിൽ ന്ധക്യാന്പസ് വായനയിലേക്ക്ന്ധ യുവ സാഹിത്യ സംവാദം സംഘടിപ്പിച്ചു.
വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യ സംവാദം സാഹിത്യ കാരൻ കെ.ഇ.എൻ. ഉദ്ഘാടനം ചെയ്തു. വായനയും ജീവിതവും, കഥ ഇന്ന്, കവിതയുടെ പുതുമകൾ എന്നീ വിഷയങ്ങളിൽ ഡോ. മിനി പ്രസാദ്, കവി വീരാൻകുട്ടി തുടങ്ങിയവർ ക്ലാസെടുത്തു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, സെക്രട്ടറി പി.കെ. സുധീർ, പി.ടി. സുഗതൻ, പി.കെ. സത്താർ, മുസ്തഫ ദ്വാരക തുടങ്ങിയവർ പ്രസംഗിച്ചു.