ലഹരിക്കെതിരേ ബോധവത്കരണ പരിപാടിക്ക് തുടക്കമായി
1547543
Saturday, May 3, 2025 6:29 AM IST
പുൽപ്പള്ളി: ബംഗളൂരു ധർമ്മാരാം സിഎംഐ വൈദിക വിദ്യാർഥികൾ രണ്ട് ദിവസമായി പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ ലഹരിക്കെതിരേ നടത്തിയ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഷാജി നിർവഹിച്ചു.
മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖല മാതൃവേദിയുടെയും പുൽപ്പള്ളി വൈഎംസിഎയുടെയും പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റയും യുവർ നെയ്ബർ അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖല മാതൃവേദി ഡയറക്ടർ ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് സി.കെ. ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് അജീഷ് കുമാർ, മാതൃവേദി പ്രസിഡന്റ് സിൽവി ഏഴുമയിൽ, ഫാ. ജോമി ബംഗളൂരു, ഫാ. പ്രതീഷ്, ലിയോ പള്ളത്, ഷിനോജ് കണ്ണന്പള്ളി എന്നിവർ പ്രസംഗിച്ചു.