ചെറുമരങ്ങൾ മുറിക്കുന്നതു തടയുന്നതിന് നിയമ നിർമാണം നടത്തണം: സിപിഐ
1548102
Monday, May 5, 2025 5:58 AM IST
മേപ്പാടി: തോട്ടങ്ങളിലെ ചെറുമരങ്ങൾ മുറിക്കുന്നതു തടയുന്നതിന് നിയമനിർമാണം നടത്തണമെന്ന് താഴെ അരപ്പറ്റയിൽ ചേർന്ന സിപിഐ മൂപ്പൈനാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാവ്യതിയാനം എന്നിവ മൂലം ബുദ്ധിമുട്ടുന്ന ജില്ലയിൽ പാരിസ്ഥിതിക സന്തുലനം തകിടംമറിക്കുന്ന രീതിയിലാണ് മരംമുറി നടക്കുന്നത്. കട്ടൻസിനുവേണ്ടിയാണ് കൃഷിയിടങ്ങളിലെ ചെറുമരങ്ങൾ മുറിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി വി. യൂസഫ്, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മഹിത മൂർത്തി, ജില്ലാ കമ്മിറ്റി അംഗം അതുൽ നന്ദൻ, അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.വി. യൂസഫ്(സെക്രട്ടറി), ഷംസുദ്ദീൻ അരപ്പറ്റ(അസി.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.