വസന്തോത്സവം: ഗൂഡല്ലൂരിൽ സുഗന്ധവ്യഞ്ജന പ്രദർശന മേള തുടങ്ങി
1549437
Saturday, May 10, 2025 5:39 AM IST
ഗൂഡല്ലൂർ: നീലഗിരി വസന്തോത്സവത്തിന്റെ ഭാഗമായി 11-ാമത് സുഗന്ധവ്യഞ്ജന പ്രദർശന മേള മോണിംഗ് സ്റ്റാർ സ്കൂൾ മൈതാനിയിൽ തുടങ്ങി. ടൂറിസം, കൃഷി വകുപ്പുകൾ, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. തമിഴ്നാട് സാമൂഹികക്ഷേമ മന്ത്രി എം.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അധ്യക്ഷത വഹിച്ചു.
മേള നാളെ സമാപിക്കും. കുരുമുളക്, ഗ്രാന്പു, ഏലക്ക, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുനിർമിച്ച കുന്നൂർ റെയിൽവേ സ്റ്റേഷൻ, ജെല്ലിക്കെട്ട് കാള, ചിത്രശലഭം മാതൃകകൾ, ഇന്ത്യൻ ഭൂപടം തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്.