കേരള പോലീസ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ
1549442
Saturday, May 10, 2025 5:43 AM IST
കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ഇന്ന് മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്യും.
അഡീഷണൽ എസ്പി ടി.എൻ. സജീവ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ, സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത്, ഡിവൈഎസ്പിമാരായ വി.കെ. വിശ്വംഭരൻ, പി.എൽ. ഷൈജു,
കെ.കെ. അബ്ദുൾ ഷെരീഫ്, എം. എം. അബ്ദുൾ കരീം, കെപിഒഎ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ്, സെക്രട്ടറി പി.സി. സജീവൻ, പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, കെപിഎ സംസ്ഥാന നിർവാഹക സമിതിയംഗം ജോർജ് നിറ്റസ് തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം ആറിന് കുടുംബസംഗമവും പൊതുസമ്മേളനവും പട്ടിക ജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും. കലാസന്ധ്യ ഉണ്ടാകും.