ശ്വാസ്: ജില്ലാതല പരിശീലനം നടത്തി
1549441
Saturday, May 10, 2025 5:43 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പ് നടത്തുന്ന ശ്വാസകോശ രോഗ പ്രതിരോധ, നിയന്ത്രണ പരിപാടിയായ ‘ശ്വാസി’ന്റെ ഭാഗമായി ജില്ലയിലെ മെഡിക്കൽ, പ്രോഗ്രാം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. തരിയോട് പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആൻസി മേരി ജേക്കബ്, എൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ, ജില്ലാ ടിബി ഓഫീസർ ഡോ.പ്രിയ സേനൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ, ആർസിഎച്ച് ജില്ലാ ഓഫീസർ ഡോ.ജെറിൻ എസ്. ജെറോഡ്, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
സ്പൈറോമെട്രി ഉപയോഗിച്ചുള്ള രോഗ നിർണയത്തെക്കുറിച്ച് ശ്വാസകോശ രോഗ വിദഗ്ധ ഡോ.എൻ.എച്ച്. ബബി ക്ലാസെടുത്തു. ശ്വാസകോശ രോഗങ്ങളുടെ നിർണയം, ചികിത്സ, പുനരധിവാസം, പുകവലി നിർത്താനുള്ള പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ പരിപാടിയാണ് ശ്വാസ്.