സാമൂഹിക മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീ ശക്തീകരണം: മന്ത്രി വീണാ ജോര്‍ജ്
1297840
Sunday, May 28, 2023 2:23 AM IST
കോന്നി: ഏതു സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശക്തീകരണവുമാണെന്നു മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ടിവിഎം ആശുപത്രി അങ്കണത്തില്‍ എന്‍ട്രി ഹോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ശക്തീകരണം ലക്ഷ്യം വച്ചുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും, ജെന്‍ഡര്‍ ഓഡിറ്റിംഗ്, ജെന്‍ഡര്‍ ബജറ്റ് തുടങ്ങിയവയും ഇതിന്റെ ഭാഗമായാണ് നിലവില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍ട്രി ഹോം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ ലൂസി ജോര്‍ജിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, വാര്‍ഡ് അംഗം കെ.ജി. ഉദയകുമാര്‍, സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ്, പിആര്‍പിസി ചെയര്മാന് കെ.പി. ഉദയഭാനു, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.