ചിറ്റാറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1549137
Friday, May 9, 2025 4:02 AM IST
ജില്ലാ സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണവും ഉദ്ഘാടനം ചെയ്യും
ചിറ്റാർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ സംസ്ഥാന സർക്കാർ സഹായത്തോടെ ഏറ്റെടുത്തിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും.ചിറ്റാറിലെ നിർദിഷ്ട അമ്മയുടെ കുഞ്ഞും ജില്ലാ സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണോദ്ഘാടനവും ഇതോടൊപ്പമുണ്ടാകും.
നിർദിഷ്ട സ്പെഷാലിറ്റി ആശുപത്രി പരിസരത്തു വൈകുന്നേരം ആറിനു നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, വീണാ ജോർജ്, ഒ.ആർ. കേളു, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും.
കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്ര ഉദ്ഘാടനവും ആധുനിക ഐസിയു ആംബുലന്‍സ് സമർപ്പണവും നീലിപിലാവ് - ചിറ്റാര്‍ റോഡ് നിര്‍മാണോദ്ഘാടനം, മണക്കയം - ചിറ്റാര്‍ ബസ്സ്റ്റാൻഡ് റോഡ് നിര്‍മാണോദ്ഘാടനം, കാരിക്കയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി, പാമ്പിനി പട്ടികവര്‍ഗ ഉന്നതി, കോതയാട്ടു പാറ പട്ടികജാതി ഉന്നതി നവീകരണം,
സ്വകാര്യ വ്യവസായ പാര്‍ക്ക് ഉദ്ഘാടനം, ചിറ്റാര്‍ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയം, ആധുനിക ലാബ്, സ്കൂള്‍ ബസ്, ചിറ്റാര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ കെട്ടിട നിര്‍മാണം, ഡിജിറ്റല്‍ സര്‍വേ നടപടികളുടെ ഉദ്ഘാടനം, വയ്യാറ്റുപുഴ - പുലയന്‍പാറ റോഡ്, വാലേല്‍പ്പടി - കൊടുമുടി - പടയണിപ്പാറ റോഡ്, വിവിധ ഗ്രാമീണറോഡുകളുടെ നിര്‍മാണോദ്ഘാടനം, കാട്ടാനയെ തടയാന്‍ സോളാര്‍ വേലി എന്നിവയാണ് പദ്ധതികൾ.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് തുടങ്ങിയവർ പങ്കെടുക്കും.