ലൈംഗികാതിക്രമ കേസിൽ യുവാവ് അറസ്റ്റിൽ
1548573
Wednesday, May 7, 2025 3:07 AM IST
പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ.
മല്ലപ്പുഴശേരി കുഴിക്കാല ചരിവുപറമ്പില്‍ വീട്ടില്‍ വിമല്‍ വിജയാണ് (23) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ വിമലിനെ റിമാന്‍ഡ് ചെയ്തു.
വനിതാ എസ്ഐ കെ.ആർ. ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.