സി.പി. ചാണ്ടി അനുസ്മരണവും ആചാര്യ അവാർഡുദാനവും
1548287
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭാ കവി സി.പി. ചാണ്ടിയുടെ അനുസ്മരണവും മികച്ച അധ്യാപകനുള്ള ആചാര്യ അവാർഡുദാനവും പത്തനംതിട്ട ബേസിൽ അരമന ചാപ്പലിൽ നടന്നു.
തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകനുള്ള ആചാര്യ അവാർഡ് കെ. ശിവപ്രസാദിനു സമ്മാനിച്ചു.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ജീവകാരുണ്യ സഹായം വിതരണം ചെയ്തു. സി.പി. ചാണ്ടി ഫൗണ്ടേഷൻ ലോഗോ ഡോ.ഏബ്രഹാം മാർ സെറാഫിം പ്രകാശനം ചെയ്തു. ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, സി.പി. ചാണ്ടി ഫൗണ്ടേഷൻ വൈസ് ചെയർമാൻ റെജി താഴമൺ, ജനറൽ സെക്രട്ടറി പ്രഫ.ജോൺ കുര്യൻ, ട്രഷറാർ ഏബ്രഹാം കോശി, ജോയിന്റ് സെക്രട്ടറി ഷിജു തോമസ്, പ്രഫ.ബാബു വർഗീസ്, ഡോ.ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.