മേക്കൊഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ സംഘം പിടിയിൽ
1548286
Tuesday, May 6, 2025 5:25 AM IST
പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ. ഞായറാഴ്ച രാത്രിയാണ് ക്ഷേത്രത്തിന്റെ ബലിക്കൽപുരയിൽ കയറി ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്.
ക്ഷേത്ര ജീവനക്കാരനെ മർദിക്കുകയും ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കട്ടൗട്ടും മറ്റും നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. പത്തോളം പേരടങ്ങുന്ന സംഘം മദ്യലഹരിയിൽ ആയിരുന്നു ആക്രമണം നടത്തിയതെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ആരോപിച്ചു. സംഭവത്തിൽ ക്ഷേത്രസംരക്ഷണസമിതി പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരംവരെ ക്ഷേത്ര സംരക്ഷണസമിതി പ്രാദേശിക ഹർത്താലും ആചരിച്ചു.