സ്കൂട്ടർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു
1548571
Wednesday, May 7, 2025 3:07 AM IST
അടൂർ: എംസി റോഡിൽ മിത്രപുരത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. വെട്ടിയാർ, വാലു പറമ്പിൽ അമൽ വില്ലയിൽ മാത്തുക്കുട്ടി (60), ഭാര്യ സാലിക്കുട്ടി (49) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിൽ നിന്നും മാവേലിക്കര വെട്ടിയാറിലേക്ക് പോകുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്.