നവവധുവിനെ മർദിച്ചവശയാക്കിയ ഭർത്താവ് അറസ്റ്റിൽ
1548565
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: നവവധു ഫോണിൽ സംസാരിക്കുന്നതിൽ സംശയാലുവായ ഭർത്താവ് യുവതിയെ മർദിച്ച് അവശയാക്കി. സംഭവവുമായി ബന്ധപ്പെട്ട് വടശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ്. ഷാനിനെ (39) പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുടെ അണപ്പല്ല് പൊഴിയുകയും ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. ഷാനിന്റെ രണ്ടാം വിവാഹവും യുവതിയുടെ ആദ്യവിവാഹവുമാണ്. കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം.
മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയാണ് യുവതി. ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവതി പെരുനാട് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
അന്വേഷണസംഘത്തില്‍ എസ്ഐമാരായ അലോഷ്യസ്, എ.ആർ. രവീന്ദ്രന്, എസ്സിപിഒ ഷിന്റെോ, സിപിഒമാരായ ആര്യ, വിജീഷ്, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.