റാന്നി ഹിന്ദുമത സമ്മേളനം നാളെമുതൽ
1548570
Wednesday, May 7, 2025 3:07 AM IST
പത്തനംതിട്ട: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 79-ാമത് റാന്നി ഹിന്ദുമത സമ്മേളനം നാളെ മുതൽ 11 വരെ റാന്നി രാമപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീധർമശാസ്താ നഗറില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 10ന് ധ്വജാരോഹണം, വൈകുന്നേരം അഞ്ചിന് ചീഫ്വിപ്പ് ഡോ.എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി ഏഴിന് ഡോ.എം.എം. ബഷീറിന്റെ പ്രഭാഷണം.
ഒന്പതിനു വൈകുന്നേരം അഞ്ചിന് അയ്യപ്പധർമസമ്മേളനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണവും നടത്തും. രാത്രി ഏഴിന് ഹരികൃഷ്ണന് വായ്പൂരിന്റെ പ്രഭാഷണം. 10ന് വൈകുന്നേരം 5.30ന് വനിതാ സമ്മേളനം മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രഫ.വി.ടി. രമ ഉദ്ഘാടനംചെയ്യും, മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി അധ്യക്ഷത വഹിക്കും.
രാത്രി ഏഴിന് പ്രിയംവദ കാര്‍ത്തിക് പിഷാരടിയുടെ പ്രഭാഷണം. 11ന് രാവിലെ 10ന് രവിവാരപാഠശാലാ സമ്മേളനം സ്വാമി സർവാത്മാനന്ദ തീർഥപാദര്‍ ഉദ്ഘാടനം ചെയ്യും, വി.കെ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
ഹിന്ദുധർമ പരിഷത്ത് ഭാരവാഹികളായ രാജേഷ് ആനമാടം, ജഗദമ്മ രാജൻ, കെ.കെ. ഭാസ്കരൻ നായർ, വി.കെ. രാജഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.