തിരുനാളാഘോഷം
1548563
Wednesday, May 7, 2025 2:57 AM IST
ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് റാസ
ചന്ദനപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച റാസ ഇന്ന്. രാവിലെ 6.45 നു കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10 നു പൊന്നിൻകുരിശ് സമർപ്പണം, 10.30 നു സെന്റ് ജോർജ് ഷ്റൈൻ എഴുന്നള്ളിപ്പ്, മൂന്നിനു പദയാത്ര സംഗമം,
ആറിനു സന്ധ്യാ നമസ്കാരം, എട്ടിന് റാസ ആരംഭിക്കും. പള്ളിയിൽ നിന്നാരംഭിക്കുന്ന റാസ സെന്റ് തോമസ് കുരിശടി, ചന്ദനപ്പള്ളി ജംഗ്ഷൻ, ഇടത്തിട്ട കുരിശടി, വളത്തുകാട് കുരിശടി, ചെന്പിൻമൂട് എന്നിവിടങ്ങളിലൂടെ തിരികെ പള്ളിയിലെത്തും.
നാളെ രാവിലെ ആറിനു ചെമ്പിൽ അരി ഇടീൽ, ഏഴിനു ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലിത്ത, ഡോ. യൂഹാനോൻ മാർ ദിമത്രയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവരുടെ സഹകാർമികത്വത്തിലും മൂന്നിന്മേൽ കുർബാന, 11 ന് തീർഥാടക സംഗമം.
കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ ബ്ലെസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിക്കും. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സഭാ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ്, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിക്കും.
മൂന്നിനു ചെമ്പെടുപ്പ് റാസ, ചന്ദനപ്പള്ളി ജംഗ്ഷനിൽ മന്ത്രി പി. പ്രസാദ് മുഖ്യസന്ദേശം നൽകും. അഞ്ചിനു ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, എട്ടിനു താള വിസ്മയം, അമലയുടെ നാടകം എന്നിവ നടക്കും. 11 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വി. കോട്ടയം പള്ളിയിൽ
പത്തനംതിട്ട: വി. കോട്ടയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് കൊടിയേറ്റി.
പെരുന്നാളിനോടനുബന്ധിച്ച് ഇന്നു സന്ധ്യാനമസ്കാരത്തേ തുടർന്ന് ഗാനശുശ്രൂഷ, പ്രസംഗം. ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ വചന പ്രഘോഷണം നടത്തും. നാളെ 2.30ന് ബാല യുവജന സംഗമം. ബ്രദർ നിതിൻ മാത്യുവും സംഘവും നേതൃത്വം നൽകും. സന്ധ്യാ നമസ്കാരത്തേ തുടർന്ന് ഫാ. ജോബ് സാം മാത്യു പ്രസംഗിക്കും.
ഒന്പതിനു രാവിലെ ഏഴിന് കുർബാന. 2.30ന് ചെന്പെടുപ്പ്. വൈകുന്നേരം ആറിന് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, റാസ. പത്തിനു രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ധൂപപ്രാർഥന, ശ്ലൈഹിക വാഴ്വ്, നേർച്ചവിളന്പ്, കൊടിയിറക്ക്.