ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
1548561
Wednesday, May 7, 2025 2:57 AM IST
അടൂർ: നെല്ലിമൂട്ടിപ്പടിയിൽ ബൈപാസ് ജംഗ്ഷൻ ട്രാഫിക് സിഗ്നലിൽ സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ടു മരിച്ചു. പള്ളിക്കൽ കൊച്ചയ്യത്ത് ശിവരാജനാണ് (63) മരിച്ചത്. ടിപ്പർ ഇടിച്ചു റോഡിലേക്കു വീണ ശിവരാജന്റെ മുകളിലൂടെ ഇതേവാഹനം കയറി ഇറങ്ങുകയായിരുന്നു.
തൽക്ഷണം മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.