സിവിൽ ഡിഫൻസ് തയാറെടുപ്പ്: മോക്ഡ്രിൽ ഇന്ന്
1548567
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: ദേശീയതലത്തിലുള്ള സിവിൽ ഡിഫൻസ് തയാറെടുപ്പിന്റെ ഭാഗമായി ഇന്നു വൈകുന്നേരം നാലിന് ജില്ലയിൽ മോക്ഡ്രിൽ സംഘടിപ്പിക്കും. ഏഴ് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകൾ ഇതോടനുബന്ധിച്ച് മുഴങ്ങും.
പൂർണമായും പരീക്ഷണ അടിസ്ഥാനത്തിൽ ആയതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു .
പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല റവന്യു ടവർ, കണ്ണശ സ്മാരക എച്ച്എസ്എസ് കടപ്ര, ഗവ. എച്ച്എസ്എസ് കീക്കൊഴൂർ റാന്നി, ഗവ. എച്ച്എസ് കോഴഞ്ചേരി , കമ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി , പ്രീമെട്രിക് ഹോസ്റ്റൽ അച്ചൻകോവിൽ എന്നിവിടങ്ങിലാണ് ജില്ലാ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.