മകളെ മർദിച്ച അച്ഛൻ അറസ്റ്റിൽ
1548564
Wednesday, May 7, 2025 2:57 AM IST
പത്തനംതിട്ട: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന അച്ഛന് അമ്മയെ മര്‍ദിച്ചപ്പോൾ, തടസം പിടിച്ച മകള്‍ക്കും മർദനം. മകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. ഏനാത്ത് ഇളങ്കമംഗലം പാലവിളയില്‍ വീട്ടില്‍ മധുവാണ് (42) ഏനാത്ത് പോലീസിന്റെ പിടിയിലായത്.
അമ്മയെ മർദിക്കുന്നതു കണ്ട് തടസംപിടിക്കാനെത്തിയ പതിനെട്ടുകാരിയായ മകളെ ബക്കറ്റുപയോഗിച്ച് മധു ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൈ വിരലിനു പൊട്ടലുമുണ്ടായി. പഞ്ചായത്ത് മെംബറുടെ സഹായത്തോടെ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്.