ഡിസിസി ഓഫീസിൽ പാന്പിൻ കുഞ്ഞുങ്ങൾ
1549126
Friday, May 9, 2025 3:49 AM IST
പത്തനംതിട്ട: ഡിസിസി ഓഫീസിന്റെ താഴത്തെ നിലയിലെ ഹാളിൽ പെരുന്പാന്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് കർഷക കോൺഗ്രസ് യോഗം നടക്കുന്നതിനിടെയാണ് പാന്പിൻ കുഞ്ഞുങ്ങളെ കണ്ടത്. യോഗം കഴിഞ്ഞ ഉടൻ വനപാലകരെ വിളിച്ചുവരുത്തി ഇവയെ പിടികൂടുകയായിരുന്നു.
ഇരുന്പുവലകൾക്കുള്ളിലൂടെ അകത്തുകടന്ന പാന്പുകൾ മുകൾ ഭാഗത്തായി തങ്ങുകയായിരുന്നു. കോന്നിയിൽ നിന്നും എത്തിയ വനപാലക സംഘം ഇവയെ പിടികൂടി. ഒരാഴ്ച മുന്പാണ് ഡിസിസി ഓഫീസ് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്.
ഓഫീസും പ്രധാന കോൺഫറൻസ് ഹാളും നവീകരിച്ച് ഉദ്ഘാടനം ചെയ്തപ്പോഴും താഴത്തെ നിലയിലെ ഹാൾ ശ്രദ്ധിച്ചിരുന്നില്ല. ഇതിനു പിന്നിലായി കാട് വളർന്നു നിൽക്കുകയാണ്. കുഞ്ഞുങ്ങളെ കണ്ട സാഹചര്യത്തിൽ പെരുന്പാനപ് സമീപ പ്രദേശത്തു കാണുമെന്ന നിഗമനത്തിലാണ് വനപാലകർ.