ബിലീവേഴ്സ് മെഡിക്കൽ കോളജിൽ സാമൂഹ്യ വനവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു
1301112
Thursday, June 8, 2023 11:04 PM IST
തിരുവല്ല: പ്രകൃതിയുടെ നിയന്ത്രണം പ്രകൃതിയെ തന്നെ തിരിച്ചേല്പിക്കേണ്ട കാലം അതിക്രമിച്ചുവെന്നു മന്ത്രി എ. കെ. ശശീന്ദ്രൻ. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന സാമൂഹ്യ വനവത്കരണ പദ്ധതിയിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ എ.പി. സുനിൽ ബാബു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗിരിജാ മോഹൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, ജോൺസൻ ഇടയറന്മുള, സ്റ്റുഡന്റ് ഡീൻ ഡോ. ജേക്കബ് ജെസുരൻ, കോളജ് യൂണിയൻ ചെയർമാൻ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.
അഞ്ചു സെന്റിൽ 396 വൃക്ഷത്തൈകൾ നടുന്ന മിയാവാക്കി വനം പദ്ധതി, നഗര വനം പദ്ധതി, 2000 തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി, 5000 ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി ബൃഹത്തായ ലക്ഷ്യങ്ങൾ ഉൾക്കൊ ള്ളുന്ന സർക്കാരിന്റെ ആഭിമു ഖ്യത്തിലുള്ള മാതൃകാ സാമൂഹ്യ വനവത്കരണ പരിപാടിയാണ് ബിലീവേഴ്സ് ആശുപത്രിയുടെ കാമ്പസിൽ നടപ്പിലാക്കുന്നത്.