അതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര വനിതാദിനാചരണം
1373310
Saturday, November 25, 2023 11:08 PM IST
പത്തനംതിട്ട: നാരീ ശക്തി പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ. എം.എസ് സുനിലിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷം സംഘടിപ്പിച്ചു.
പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട സ്വദേശിയും അമേരിക്കയിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജുമായ കെ.പി. ജോർജ് നിർവഹിച്ചു. സ്ത്രീകൾ സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹത്തിനാണ് നിലനില്പുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നൂറോളം കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ ക്കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. കെ.പി ജയലാൽ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.