മനുഷ്യാവകാശ അഴിമതിവിരുദ്ധസേന മേഖലാ സമ്മേളനം
1374548
Thursday, November 30, 2023 1:00 AM IST
പത്തനംതിട്ട: എല്ലാ പൗരൻമാർക്കും തുല്യ നീതിയും പരിഗണനയും സർക്കാർ ഓഫീസുകളിൽ ലഭ്യമാക്കണമെന്നു നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റികറപ്ഷൻ ഫോഴ്സ് പത്തനംതിട്ട - ആലപ്പുഴ റീജണൽ കോൺഫറൻസ് ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കേരളം കാന്പയിൻ 2024 വർഷം ആചാരിക്കാനും എല്ലാ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സെമിനാർ നടത്താനും കുട്ടി യോദ്ധാവ് എന്ന ലഹരിവിരുദ്ധ ഷോർട്ട് ഫിലിം പ്രദർശിപ്പിക്കാനും തീരുമാനിച്ചു. സുമ രവി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മാത്തൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീവിദ്യ സുഭാഷ്, മഹേന്ദ്ര രാജ്, സുജിത് പത്മനാഭൻ, അജികുമാർ മലയാലപ്പുഴ, കോന്നി സജികുമാർ, ജോൺസൻ പുന്നക്കുന്ന്, അഡ്വ. ഗ്രീഷ്മ മധു എന്നിവർ പ്രസംഗിച്ചു. അനിൽകുമാർ സ്വാഗതവും സജികുമാർ നന്ദിയും പറഞ്ഞു.