നാദസ്വരത്തിൽ നാദവിസ്മയവുമായി സഹോദരിമാർ
1377123
Saturday, December 9, 2023 11:57 PM IST
പത്തനംതിട്ട: നാദസ്വരത്തിൽ നാദവിസ്മയം തീർത്ത് സഹോദരിമാർ. എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണപ്രിയയും എച്ച്എസ് വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരി ദേവി പ്രിയയും സഹോദരങ്ങളാണ്.
പഞ്ചവാദ്യം കലാകാരനും പിതാവുമായ വി. വിനോദിന്റെ ശിക്ഷണത്തിലാണ് ഇരുവരും നാദസ്വരം പഠിക്കുന്നത്. കൃഷ്ണപ്രിയ കാതോലിക്കേറ്റ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ദേവി പ്രിയ കൈപ്പട്ടൂർ ഗവൺമെന്റ് എച്ച്എസ്എസിൽ പത്താംക്ലാസിലും പഠിക്കുന്നു.
കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ദേവി പ്രിയ. ചെറിയ പ്രായത്തിൽ തന്നെ ഇരുവരും കച്ചേരി വേദികളിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമ്മ സംഗീത വീട്ടമ്മയാണ്.