അങ്ങാടിക്കുരുവി ദിനാചരണം
1535319
Saturday, March 22, 2025 3:42 AM IST
തിരുവല്ല: അന്താരാഷ്ട്ര അങ്ങാടിക്കുരുവി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല മാർത്തോമ്മ കോളജിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.എസ്. ഷുഹൈബ് നിർവഹിച്ചു. നമ്മുടെ തൊടികളിലും ചന്തയിലെ തിരക്കുകൾക്കിടയിലും തെരുവിലെ മരക്കൊന്പുകളിലുമൊക്കെ മുന്പ് ധാരാളമായി കണ്ടുവന്നിരുന്ന അങ്ങാടി കുരുവികളെ ഇപ്പോൾ കാൺമാനില്ലെന്ന് റേഞ്ച് ഓഫീസർ ചൂണ്ടിക്കാട്ടി.
മാർത്തോമ്മ കോളജ് ഫോറസ്ട്രി ക്ലബ്ബും ബോട്ടണി അസോസിയേഷനും വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ടയും ചേർന്നൊരുക്കിയ അങ്ങാടി കുരുവി ദിനാഘോഷത്തിൽ മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ. മാത്യു വർക്കി അധ്യക്ഷത വഹിച്ചു.
കോളജ് ട്രഷറാർ തോമസ് കോശി, ബോട്ടണി വിഭാഗം മേധാവി ഡോ.ജേക്കബ് തോമസ്, ലിജു മാത്യു, പത്തനംതിട്ട ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. ജോൺ എന്നിവർ പ്രസംഗിച്ചു. കുരുവികൾക്കുള്ള കൂടും പാനപാത്രവും വിദ്യാർഥികൾ ഏറ്റുവാങ്ങി.