എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും തൊ​ഴി​ല്‍ ല​ഭ്യ​ത ഇ​ല്ലാ​താ​ക്കി: ശോ​ഭാ സു​രേ​ന്ദ്ര​ന്‍
Thursday, April 11, 2024 11:20 PM IST
ആ​ല​പ്പു​ഴ: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ള്‍ മാ​റി മാ​റി ഭ​രി​ച്ച് ജി​ല്ല​യി​ലെ തൊ​ഴി​ല്‍ മേ​ഖ​ല ന​ശി​പ്പി​ച്ചെ​ന്ന് ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍. മ​ത്സ്യസം​സ്‌​ക​ര​ണ​ മേ​ഖ​ല​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും പ​ള്ളി​പ്പു​റ​ത്തെ മ​ത്സ്യസം​സ്‌​ക​ര​ണ കേ​ന്ദ്രം വി​ജ​യ​ക​ര​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​വി​ടെത്തന്നെ ഇ​ന്‍​ഫോ പാ​ര്‍​ക്കും വി​ജ​യ​ക​ര​മാ​ക്കി​യി​ല്ല. ചേ​ര്‍​ത്ത​ല ഓ​ട്ടോ കാ​സ്റ്റ് ഇ​പ്പോ​ള്‍ പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. കെ​എ​സ്ഡി​പി നി​ര​ങ്ങി​യാ​ണ് നീ​ങ്ങു​ന്ന​ത്. ക​യ​ര്‍, ക​രു​വ​ണ്ടി മേ​ഖ​ലും നാ​നാ​വി​ധ​മാ​ക്കി. മോ​ദി സ​ര്‍​ക്കാ​ര്‍ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്കാ​നാ​യി പ​ണം ന​ല്കു​മ്പോ​ള്‍ അ​തു വ​ക ​മാ​റ്റി ചെ​ല​വ​ഴി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നോ​ക്കു​ന്ന​തെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ന്‍​പ​റ​ഞ്ഞു.