വേനൽമവയിലും ആരിഫിന് സ്വീകരണം
Friday, April 12, 2024 10:49 PM IST
കാ​യം​കു​ളം: വേ​ന​ൽച്ചൂടി​ന് കു​ളി​ർ​മ​യേ​കി പെ​യ്ത വേ​ന​ൽമ​ഴ​യി​ലും ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.എം. ആ​രി​ഫി​ന് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ടി​ച്ചുകൂ​ടി​യ​ത്. സ്വീ​ക​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി തി​രു​വാ​തി​ര​യും പാ​ട്ടും ദ​ഫ് മു​ട്ടും ക​ലാ​രൂ​പ​ങ്ങ​ളും അരങ്ങേറി. ചെ​ട്ടി​കു​ള​ങ്ങ​ര കൊ​യ്പ്പ​ള്ളി​കാ​രാ​ഴ്മ തെ​ക്കേ കൊ​ക്കാ​ട്ട് ജം​ഗ്ഷ​നി​ൽനി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ചു.

ആ​ല​പ്പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം ആ​രി​ഫി​നെ വ​ര​വേറ്റു. രാ​വി​ലെ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​യ​ത്ത് തു​ട​ങ്ങി​യ പ​ര്യ​ട​നം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.ബി. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം​ ചെ​യ്തു. ചേ​ര്‍​ത്ത​ല അ​സം​ബ്ലി മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.എ​സ്. ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി.​ജി. മോ​ഹ​ന​ന്‍ സ്വാ​ഗ​തം​പ​റ​ഞ്ഞു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ യു​വ​ത​യു​ടെ അ​ക​മ്പ​ടി​യി​ല്‍ തു​റ​ന്ന ജീ​പ്പി​ലാ​ണ് ആ​രി​ഫ് സ​ഞ്ച​രി​ച്ച​ത്.